കൊച്ചി: കെഎസ്ആര്‍ടിസിയിലെ വിരമിച്ച ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള മതിയായ കാരണമല്ല. സ്ഥാപനത്തിനു വേണ്ടി ചോര നീരാക്കിയവര്‍ക്ക് പെന്‍ഷന്‍ നല്‍കാത്ത നിലപാട് നീതീകരിക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. സാമ്പത്തിക ബാദ്ധ്യതയാണ് പെന്‍ഷന്‍ നല്‍കാനുള്ള തടസമെന്ന് കെഎസ്ആര്‍ടിസി സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇത് പെന്‍ഷന്‍ കൊടുക്കാതിരിക്കാനുള്ള മതിയായ കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2002 ലെ ഹൈക്കോടതി നിര്‍ദ്ദേശം സ്വീകരിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദിവസ വരുമാനത്തിന്റെ 10 ശതമാനം പ്രത്യേക അക്കൗണ്ടില്‍ ട്രഷറിയില്‍ അടയ്ക്കാനായിരുന്നു നിര്‍ദ്ദേശം. ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ഈ പണം ഉപയോഗിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല.
പിഎസ്സി പരീക്ഷ വഴി സര്‍ക്കാര്‍ സര്‍വീസിലെത്തിയ മറ്റുള്ളവരെപ്പോലെ തന്നെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരും. എന്നാല്‍ വിരമിച്ചവര്‍ക്ക് നല്‍കുന്നത് സ്റ്റാറ്റിയൂട്ടറി പെന്‍ഷനല്ല. കോര്‍പ്പറേഷന്‍ വക നല്‍കിക്കൊണ്ടിരുന്ന പെന്‍ഷനാകട്ടെ മാസങ്ങളായി മുടക്കത്തിലുമാണ്. നാലു മാസങ്ങള്‍ കൂടുമ്പോള്‍ ഭാഗികമായാണ് പെന്‍ഷന്‍ നല്‍കുന്നതും.
അതേ സമയം കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നുഅധികാരത്തിലേറി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പങ്കെടുത്ത പരിപാടിയില്‍ 24 പേര്‍ പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യ ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അവസ്ഥയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല.













Discussion about this post