തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാത്തതിനാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്. കൂടാതെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വ ബോധമില്ലെന്ന് കോടതി കുറ്റപ്പെടുത്തി. രജിസ്ട്രേഷന് പൂര്‍ത്തിയാകുംവരെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ പീഡനങ്ങളുടെയും കുട്ടിക്കടത്തലിന്റെയും പൂര്‍ണ ഉത്തരവാദി ചീഫ് സെക്രട്ടറിയായിരിക്കുമെന്നും കോടതി പറഞ്ഞു.












