തിരുവനന്തപുരം: സഹോദരന്‍ ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. 782 ദിവസമായി ശ്രീജിത്ത് സമരം തുടരുകയായിരുന്നു.
ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിക്കുന്നത്. ഇന്ന് രാവിലെ സിബിഐ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴിനല്‍കിയ ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്.
Discussion about this post