തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുടക്കമില്ലാതെ പെന്‍ഷന്‍ കൊടുക്കാന്‍ കഴിയുന്ന അവസ്ഥയിലേയ്ക്ക് കെഎസ്ആര്‍ടിസി മാറുകയാണെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നായിരുന്നു ചൊവ്വാഴ്ച മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. വരവിനേക്കാള്‍ കൂടുതല്‍ ചിലവ് വരുന്നതിനാലാണ് കെഎസ്ആര്‍ടിസിയില്‍ ഇത്രയേറെ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post