പത്തനംതിട്ട: തിരുവല്ല ബൈപ്പാസിന്റെ അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പുതുക്കിയ എസ്റ്റിമേറ്റും ഡിസൈനും പ്രകാരം ടെന്‍ഡര്‍ വിളിക്കുന്നതിന് ലോകബാങ്കിന്റെ അനുമതി ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ അജിത് പാട്ടീല്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനെ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുള്ളില്‍ ലോകബാങ്കിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അജിത് പാട്ടീല്‍ പറഞ്ഞു. അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള രേഖകളെല്ലാം കെഎസ്ടിപി തയാറാക്കി കഴിഞ്ഞു. ബാങ്ക് അനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ ചെയ്യാന്‍ കഴിയും. ടെന്‍ഡര്‍ നടപടി ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post