നെയ്യാറ്റിന്‍കര: അരുവിപ്പുറം ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് കൊടിയേറി. വൈകുന്നേരം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി കൊടിയേറ്റി.
ഞായറാഴ്ച രാവിലെ അഭിഷേകത്തോടെയാണ് ഉത്സവത്തിനു തുടക്കമായത്. തുടര്‍ന്ന് ശാന്തിഹവനം ഗണപതിഹവനം ഗുരുപൂജ, ഗുരുവിരജിതമായ ഹോമമന്ത്രം ഉപയോഗിച്ച് അഖണ്ഡശാന്തിഹോമം എന്നിവ നടന്നു. 13ന് വൈകുന്നേരം 6.30ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ശിവരാത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ നാലിന് ആറാട്ടോടുകൂടി ഉത്സവത്തിനു സമാപനമാകും.
1888 മാര്‍ച്ച് 11ന് ചതയം നാളിലാണ് ശ്രീനാരായണ ഗുരു നെയ്യാറിന്‍റെ കരയില്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്
Discussion about this post