തിരുവനന്തപുരം: ഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിന ക്യാമ്പില്‍ പങ്കെടുത്ത എന്‍.സി.സി കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനില്‍ സ്വീകരണം നല്‍കി. എന്‍.സി.സി കേരളലക്ഷദ്വീപ് ഡയറക്ടറേറ്റിനു കീഴിലെ 37 പെണ്‍കുട്ടികളും 74 ആണ്‍കുട്ടികളും അടങ്ങുന്ന സംഘമാണ് റിപ്പബ്‌ളിക് ദിന ക്യാമ്പില്‍ പങ്കെടുത്തത്. ഗവര്‍ണര്‍ക്കൊപ്പം ചായസത്കാരത്തില്‍ പങ്കെടുത്ത ശേഷം കേഡറ്റുകള്‍ ഡല്‍ഹി അനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന്, ഗവര്‍ണറോട് ആശയവിനിമയത്തിനും അവസരം ലഭിച്ചു.
ചടങ്ങില്‍ എന്‍.സി.സി അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അനൂപ് കുമാര്‍, ബ്രിഗേഡിയര്‍ ബി.ജി. ജഗദീഷ്, ബ്രിഗേഡിയര്‍ വി.പി. ഗെയ്ക്‌വാദ്, കേണല്‍ രാജീവ് പി.ടി, കേണല്‍ എച്ച്. ഖാന്‍, ലഫ്. കേണല്‍ അനീഷ് എം.എസ്, ഗവര്‍ണറുടെ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദൊഡാവത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post