തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രസ്സുകളുടെ നിലവാരം ഉയര്‍ത്തുന്നതും ആധുനികവത്കരിക്കുന്നതും സംബന്ധിച്ച് പഠനം നടത്തിയ ഡോ. രാജേന്ദ്രകുമാര്‍ ആനയത്ത് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
ഹരിയാനയിലെ ദീനബന്ധു ഛോട്ടു റാം യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി വൈസ് ചെയര്‍മാനാണ് കമ്മിറ്റിയുടെ ചെയര്‍മാനായ ഡോ. രാജേന്ദ്രകുമാര്‍ ആനയത്ത്. തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസ് ആധുനിക വ്യവസായിക പ്രിന്റിംഗും പ്രസും എറണാകുളത്ത് നോട്ട്ബുക്ക് പ്രിന്റിംഗ് യൂണിറ്റും കോഴിക്കോട്ട് ഫ്‌ളെക്‌സോഗ്രാഫിക് പ്രിന്റിംഗ് യൂണിറ്റും അടക്കമുള്ള നവീകരണ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
കമ്മിറ്റി അംഗങ്ങളായ ഒ. വേണുഗോപാല്‍, പ്രിന്റിംഗ് ഡയറക്ടര്‍ ടി.വി. വിജയകുമാര്‍ എന്നിവരും ഡെപ്യൂട്ടി സൂപ്രണ്ട് വി.എസ്. പ്രദീപും ചേര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Discussion about this post