തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ബസ് ചാര്‍ജ്ജ് 10 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. മിനിമം ചാര്‍ജ്ജ് എട്ടു രൂപയാകും. കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും.
അതേസമയം പുതിയ നിരക്കിന്റെ 25 ശതമാനമാകും വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ്. വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാ നിരക്ക് അഞ്ച് കിലോമീറ്റര്‍ ആയി ചുരുക്കാനും നിര്‍ദ്ദേശമുള്ളതായാണ് സൂചന.
അതേസമയം മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. കുത്തനെ കൂടുന്ന ഡീസല്‍ വിലയാണ് ബസ് ഉടമകളുടെ ആവശ്യത്തിനു പിന്നില്‍.
Discussion about this post