തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടു രൂപയായി വര്‍ധിപ്പിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ നിരക്ക് വര്‍ധന നിലവില്‍വരും.
അതേസമയം വിദ്യാര്‍ഥികള്‍ക്കു യാത്രാസൗജന്യം ഇപ്പോഴുള്ളതോതില്‍ തുടരും. എന്നാല്‍, വര്‍ധിപ്പിച്ച നിരക്കിന് ആനുപാതികമായ വര്‍ധന അവരുടെ നിരക്കിലുമുണ്ടാകും. ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിരുന്നു. ഇന്നു ചേര്‍ന്ന് മന്ത്രിസഭായോഗം ഇത് അംഗീകരിക്കുകയായിരുന്നു.
Discussion about this post