ന്യൂഡല്‍ഹി: റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെ സി ബി ഐ അറസ്റ്റ് ചെയ്തു. 800 കോടിയോളം രൂപ അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. വിക്രം കോത്താരിയുടെ കാണ്‍പുറിലെ വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തി.
കോത്താരിയെയും ഭാര്യയെയും മകനെയും സി ബി ഐ ചോദ്യം ചെയ്തു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിന്മേലാണ് സി ബി ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവ ഉള്‍പ്പെടെ അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍നിന്നാണ് കോത്താരി വായ്പ എടുത്തത്.
Discussion about this post