തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ക്ഷേത്രപരിസരത്ത് സുരക്ഷയൊരുക്കാന്‍ കേരള പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വരള്‍ച്ച കണക്കിലെടുത്ത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 10.15ന് ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പില്‍ അഗ്നി പകരുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 2.30ന് പൊങ്കാല നിവേദിക്കും. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തായതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ഭക്തരുടെ ആവശ്യത്തിന് വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള ടാങ്കറുകള്‍ സജ്ജീകരിക്കും. ഗ്രീന്‍പ്രൊട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള രീതിയില്‍ ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post