എറണാകുളം: ഹൈക്കോടതി ജഡ്ജിയും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണുമായിരുന്ന ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2 മണിക്ക് എറണാകുളത്തുള്ള മകന്‍ ബസന്ത് ബാലാജിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. 79 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടത്തും.
Discussion about this post