കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തെപ്പറ്റി നിലപാട് കോടതിയില്‍ വ്യക്തമാക്കിയത് സര്‍ക്കാരാണ്. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് സിബിഐ അന്വേഷിക്കട്ടെന്നും തങ്ങള്‍ക്കതില്‍ ഒന്നും മറച്ചു വയ്ക്കാനില്ലെന്നും ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിനു പറയാനുള്ളത് കോടതി കേട്ടോ എന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിബിഐയെ കാട്ടി വിരട്ടാമെന്ന് കരുതുന്നുണ്ടെങ്കില്‍ മനസില്‍ വച്ചാല്‍ മതിയെന്ന് ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
രാജ്യത്തുടനീളം സിപിഎമ്മിനെ വേട്ടയാടാനുള്ള സംഘപരിവാര്‍ ശക്തികളുടെ പരിശ്രമത്തിനു മുന്നില്‍ കീഴടങ്ങില്ലെന്നും ജയരാജന്‍ പറഞ്ഞു. അതേ സമയം സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ഷുഹൈബിന്റെ കൊലപാതകത്തില്‍ ശരിയായ അന്വേഷണമാണ് കേരള പോലീസ് നടത്തിയത്. പിന്നീടെന്തിനാണ് സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post