കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിമാന നിയന്ത്രണത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം വനിതകള്‍ക്ക് നല്‍കി എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ ലിമിറ്റഡ് എന്നീ വിമാന കമ്പനികള്‍.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗളൂര്‍, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നായിരിക്കും വനിതകള്‍ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുക. നാല്‍പത് ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കുന്നതിനായി എല്ലാ ഓഫീസുകളിലും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കും. അതോടൊപ്പം വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ സഞ്ചരിക്കുന്ന എല്ലാ വനിതാ യാത്രക്കാര്‍ക്കും പൂക്കളും, മധുരവും നല്‍കും.
വിസ്താര അവരുടെ തിരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളില്‍ പൂര്‍ണമായും വനിതാ പങ്കാളിത്തം ഉറപ്പു വരുത്തും. വനിത യാത്രക്കാര്‍ക്ക് പ്രത്യേക മുന്‍ഗണനയും ഉണ്ടാകും. സ്പൈസ് ജെറ്റിന്റെ മൂന്നു വിമാനങ്ങളാണ് ഇന്നു സ്ത്രീകളുടെ നിയന്ത്രണത്തിലുള്ളത്.
Discussion about this post