ആലപ്പുഴ: എന്‍ഡിഎ വിടാന്‍ ബിഡിജെഎസ് തീരുമാനിച്ചിട്ടില്ലെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. താന്‍ എംപി സ്ഥാനം ചോദിച്ചിട്ടില്ല. എംപി സ്ഥാനത്തെ സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ മാദ്ധ്യമസൃഷ്ടിയാണെന്നും തുഷാര്‍ ആലപ്പുഴയില്‍ പറഞ്ഞു.
ബിഡിജെഎസ് ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണ്. എംപി സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിഡിജെഎസ് എന്‍ഡിഎ വിടാനൊരുങ്ങുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുഷാറിന്റെ പ്രതികരണം.
Discussion about this post