പത്തനംതിട്ട: കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ശബരിമല മീനമാസപൂജ, ഉത്സവം ഇവയുമായി ബന്ധപ്പെട്ട് നട തുറക്കുന്നതിനാല്‍ തീരദേശ പാതകളില്‍കൂടി ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post