റായ്പുര്‍: മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഛത്തിസ്ഗഢില്‍ സുഖ്മ ജില്ലയില്‍ കിസ്താറാം വനമേഖലയില്‍ പട്രോളിങ്ങിനിടെയായിരുന്നു സിആര്‍പിഎഫിന്റെ 212–ാം ബറ്റാലിയനു നേരെ ആക്രമണം നടന്നത്. സൈന്യത്തിന്റെ മൈന്‍ പ്രൊട്ടക്റ്റഡ് വെഹിക്കിളിനുനേരെ മാവോയിസ്റ്റുകള്‍ ബോംബാക്രമണം നടത്തുകയായിരുന്നു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായി സിആര്‍പിഎഫ് അറിയിച്ചു. ഛത്തിസ്ഗഢിന്റെ തലസ്ഥാനമായ റായ്പുറില്‍നിന്നു 500 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന വനപ്രദേശം.
Discussion about this post