തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി എം.പി.വീരേന്ദ്രകുമാറും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ബി.ബാബു പ്രസാദും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറി വി.കെ.ബാബു പ്രകാശ് മുന്‍പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ക്കൊപ്പമെത്തിയാണ് വീരേന്ദ്രകുമാര്‍ പത്രിക നല്‍കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പമാണ് ബി.ബാബു പ്രസാദ് പത്രിക നല്‍കാനെത്തിയത്.
Discussion about this post