തിരുവനന്തപുരം: ലോക ഉപഭോക്തൃ അവകാശദിനത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മൊബൈല്‍ ആപ്പ് പുറത്തിറക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമ ലംഘനങ്ങള്‍ വീഡിയോ ആയോ, ചിത്രങ്ങളായോ മെസേജായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുവാന്‍ കഴിയുന്ന വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ലോക ഉപഭോക്തൃ അവകാശദിനമായ മാര്‍ച്ച് 15ന് വൈകുന്നേരം നാലിന് തിരുവനന്തപുരം, ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമന്‍ മൊബൈല്‍ ആപ്പിന്റെ പ്രകാശനം നിര്‍വഹിക്കും.
ഉപഭോക്തൃ അവകാശദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി ഒരാഴ്ച നീളുന്ന ബോധവത്കരണ പരിപാടികള്‍ക്കും വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. പൊതു സമ്മേളനത്തില്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഭക്ഷ്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യ പ്രഭാഷണം നടത്തും. ഐ.ടി വകുപ്പ് സെക്രട്ടറി എം.ശിവശങ്കര്‍, ഐ.ടി മിഷന്‍ ഡയറക്ടര്‍ സീറാം സാബശിവ റാവു, ഡെപ്യൂട്ടി മേയര്‍ രാഖി രവി കുമാര്‍, കൗണ്‍സിലര്‍ എസ്.കെ. പി. രമേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പൊതുജനങ്ങള്‍ക്കായി ഓപ്പണ്‍ ഫോറവും നടത്തും.
Discussion about this post