Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവള നിര്‍മ്മാണം: ധാരണാപത്രം ഒപ്പിട്ടു

by Punnyabhumi Desk
Mar 21, 2018, 06:20 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു. വിശാലമായ ഹാള്‍, ഭക്ഷണശാല,ശുചിമുറികള്‍ എന്നീ സൗകര്യങ്ങളുളള ഇടത്താവളങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള പത്ത് കേന്ദ്രങ്ങളിലാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 212 കോടി രൂപയാണ് ചെലവഴിക്കുന്നത്.

തീര്‍ത്ഥാടകരുടെ സഞ്ചാരവീഥികളില്‍ അവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍, വൃത്തിയുളള ഭക്ഷണശാലകള്‍, അന്നദാനത്തിനുളള സൗകര്യം, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യം, എ.ടി.എം സൗകര്യം, വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനുളള സൗകര്യം എന്നിവ ഇടത്താവളങ്ങളില്‍ ലഭ്യമാകും. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന തരത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഐ.ഒ.സി പോലുളള പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാധ്യത സര്‍ക്കാര്‍ ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐ.ഒ.സിയുമായി ധാരണയിലെത്തിയത്.

ദേവസ്വം ബോര്‍ഡുകളുടെ അധീനതയിലുളള ഭൂമിയില്‍ ഇടത്താവള സമുച്ചയം നിര്‍മ്മിച്ച് നല്‍കുന്നതിന് പകരമായി അനുയോജ്യമായ സ്ഥലത്ത് പമ്പ് പ്രവര്‍ത്തിക്കുന്നതിന് ഐ.ഒ.സിയ്ക്ക് ദേവസ്വം ബോര്‍ഡ് ഭൂമി നല്‍കാവുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഈ നിര്‍ദേശത്തിന് അനുസൃതമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 സ്ഥലങ്ങള്‍ ഇടത്താവളനിര്‍മ്മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്. പമ്പ് സ്ഥാപിക്കുന്നതിന് അനുവദിക്കുന്ന സ്ഥലത്തിന്റെ തറവാടക 30 വര്‍ഷത്തേക്കുളളത് സംയോജിപ്പിച്ചുകൊണ്ടുളള ആകെ തുകയുടെ ആനുപാതികമായ തുകയ്ക്കുളള കെട്ടിട സൗകര്യങ്ങളാണ് ഇടത്താവള സമുച്ചയമായി ഐ.ഒ.സി നിര്‍മ്മിച്ചു നല്‍കുന്നത്. ഐ.ഒ.സി നിര്‍ദ്ദേശിച്ച് ധാരണാപത്രം പ്രകാരം 30 വര്‍ഷക്കാലയളവില്‍ ഈ പമ്പ് സൗജന്യമായി നടത്തുകയും ആ കാലയളവിന് ശേഷം നിബന്ധനകള്‍ പുന:പരിശോധിക്കുകയും ചെയ്യും.

ആദ്യഘട്ടമായി 10 ഇടങ്ങളിലായി വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ ഐ.ഒ.സി മുതല്‍ മുടക്കുന്നത് 102.52 കോടി രൂപയാണ്. ഐ.ഒ.സിക്കു വേണ്ടി റീട്ടെയില്‍ ജനറല്‍ മാനേജര്‍ കെ. നവീന്‍ ചരണും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി കമ്മീഷണര്‍ എന്‍. വാസു, കൊച്ചി ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ. ഷീജ, മലബാര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി നെല്ലിയോട് ഭഗവതി ക്ഷേത്രം ചെയര്‍മാന്‍ എന്‍. ജയരാജന്‍ കാടാംമ്പുഴ ക്ഷേത്രത്തിനെയും തൃത്തല്ലൂര്‍ ക്ഷേത്രത്തിനെയും പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.സി .ബിജുവുമാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണാപത്ത്രില്‍ ഒപ്പിട്ടത്.

ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സ്വാഗതം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍, കൊച്ചി ദേവസ്വം പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍, മലബാര്‍ ദേവസ്വം പ്രസിഡന്റ് ഒ.കെ. വാസു, തിരുവിതാംകൂര്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. എ. നായര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സി.ജി.എം. പി.എസ്. മണി തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies