തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി യോഗവ്രതാനന്ദ തൃപ്പാദങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസ മിഷന് അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ എംഎല്‍എ ഒ.രാജഗോപാല്‍ വിശിഷ്ടാതിഥിയായിരുന്നു. പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ശ്രീരാമദാസമിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായി സമ്പത്ത്, എം.അപ്പുക്കുട്ടന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post