തിരുവനന്തപുരം: മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ കരിങ്കല്ല് ഖനനത്തിനും വില്പനയ്ക്കും അനുമതി ലഭിച്ചവര്‍ക്ക് പാസുകള്‍ ഇപാസായി അനുവദിക്കുന്ന പൈലറ്റ് പദ്ധതി ഏപ്രില്‍ 1 എല്ലാ ജില്ലകളിലേക്കും.
കേരള ഓണ്‍ലൈന്‍ മൈനിങ് പെര്‍മിറ്റ് അവാര്‍ഡിങ് സര്‍വീസസിന്റെ ഭാഗമായുളള ഇ-പാസ് പദ്ധതി നടപ്പാക്കാനുളള അനുമതി പ്രാരംഭഘട്ടമായി കരിങ്കല്ലിനായിമാത്രം പൈലറ്റ് പ്രോജക്ടായി എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞ നവംബറില്‍ ആരംഭിച്ചിരുന്നു. ഈ പദ്ധതിയാണ് മറ്റ് 12 ജില്ലകളിലും വ്യാപിപ്പിച്ചത്. ഇതിനായി വാഹന എന്റോള്‍മെന്റും യൂസര്‍ രജിസ്‌ട്രേഷനും നടത്താത്തവര്‍ എത്രയും പെട്ടെന്ന് നടത്തണമെന്ന് വകുപ്പ് അറിയിച്ചു. കരിങ്കല്ല് (ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണ്‍) ഖനനത്തിനും വില്പനയ്ക്കും അനുമതി ലഭിച്ചവര്‍ക്ക് പാസുകള്‍ ഇപാസായി നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി www.portal.dmg.kerala.gov.in സംശയ നിവാരണങ്ങള്‍ക്കായി [email protected] എന്ന ഇമെയില്‍ വിലാസത്തിലോ വകുപ്പിന്റെ ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടണം.
Discussion about this post