കോട്ടയം: ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഏപ്രില്‍ ഒന്‍പതിന് പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം തുടങ്ങിയുള്ള അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
ഭാരത് ബന്ദില്‍ പങ്കെടുത്ത ദളിതരെ വെടിവച്ചു കൊന്ന സംഭവത്തില്‍ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം പൂര്‍വസ്ഥിതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
Discussion about this post