കൊച്ചി: ചലച്ചിത്ര നടന്‍ കൊല്ലം അജിത്(56) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അജിത് പുലര്‍ച്ചെ 3.40 ഓടെയാണ് അന്തരിച്ചത്. മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോയി. സംസ്‌കാരം വൈകിട്ട് ആറിന് കൊല്ലം കടപ്പാക്കട ശ്മശാനത്തില്‍ നടക്കും.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. രണ്ടു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രമീളയാണ് ഭാര്യ. മക്കള്‍: ഗായത്രി, ശ്രീഹരി.
Discussion about this post