ന്യൂഡല്‍ഹി: ഡല്‍ഹി സുല്‍ത്താന്‍പുരിയിലുള്ള ചെരുപ്പുനിര്‍മ്മാണക്കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉറങ്ങി കിടക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഒന്‍പത് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Discussion about this post