മുംബൈ: മഹാരാഷ്ട്രയിലെ സത്താരയില്‍ മിനിലോറി മറിഞ്ഞ് 18 പേര്‍ മരിച്ചു. പതിനാല് പേര്‍ക്ക് പരിക്കേറ്റു. പുണെയിലെ ശിര്‍വാളി വ്യവസായമേഖലയിലെ കെട്ടിടനിര്‍മാണസ്ഥലത്തേക്ക് തൊഴിലാളികളെയുംകൊണ്ടു പോയ മിനിലോറിയാണ് അപകടത്തില്‍പെട്ടത്. മരിച്ച പതിനെട്ടുപേരും കര്‍ണാടകത്തിലെ ബിജാപുരില്‍നിന്നുള്ളവരാണ്.
പുണെ-ബെംഗളൂരു ദേശീയപാതയില്‍ കണ്ടാല തുരങ്കത്തിനു സമീപം കൊടുംവളവിലാണ് അപകടം നടന്നത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് റോഡരികിലെ ഇരുമ്പുവേലിയില്‍ ഇടിച്ച ലോറി തലകീഴായിമറിയുകയായിരുന്നു.
Discussion about this post