തിരുവനന്തപുരം: ആളു മാറിയാണോ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. മരണവുമായി ബന്ധപ്പെട്ടുള്ള എല്ലാ ആരോപണങ്ങളും പ്രത്യേക സംഘം അന്വേഷിക്കും. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.
ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് വരാപ്പുഴ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഇന്ന് വൈകിട്ടോടെ കേസ് രേഖകള്‍ കൈപ്പറ്റും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുളള കാര്യങ്ങള്‍ കിട്ടിയ ശേഷമാകും തുടര്‍ നടപടി.
Discussion about this post