ന്യൂദല്‍ഹി: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ 13 വന്‍കിട തുറുമുഖങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 1.09 ലക്ഷം കോടി രൂപ നിക്ഷേപിക്കും. അടുത്ത 10 വര്‍ഷം കൊണ്ട് 767.15 മില്യണ്‍ ടണ്‍ ശേഷിയാണ് സര്‍ക്കാര്‍ ഉന്നം വയ്ക്കുക്കുന്നത്.
352 പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുക. ഇതില്‍ 72,878 കോടി രൂപ സ്വകാര്യ മേഖലയില്‍ നിന്നും ബാക്കി 36,571 കോടി രൂപ ബജറ്റ്, ആഭ്യന്തര മാര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നും കണ്ടെത്തും. 18,493 കോടി നിക്ഷേപിച്ചു വികസന പ്രവര്‍ത്തനം നടക്കുന്ന 72 പദ്ധതികളുടെ ശേഷി 143 മെട്രിക് ടണ്ണായി ഉയര്‍ത്തും.
മുംബൈ, ജവഹര്‍ ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ്, കൊല്‍ക്കത്ത, ചെന്നൈ, വിശാഖപട്ടണം, പരാദീപ്, ന്യൂ മാംഗളൂര്‍, മര്‍ഗോവ, എന്നൂര്‍, തൂത്തുക്കുടി, കാണ്ഡല, പോര്‍ട്ട് ബ്ലെയര്‍ എന്നിവയാണ് പദ്ധതിയുള്ളില്‍ വരുന്ന മറ്റു തുറുമുഖങ്ങള്‍.
ഒന്നാം ഘട്ടം 2012ലും രണ്ടാംഘട്ടം 2017ലും മൂന്നാം ഘട്ടം 2020ലും പൂര്‍ത്തിയാകുമെന്നു തുറുമുഖ മന്ത്രാലയം അറിയിച്ചു.
Discussion about this post