ന്യൂഡല്‍ഹി: ഉന്നാവോ, കത്വ പീഡനങ്ങളില്‍ താന്‍ ആഴത്തില്‍ വേദനിക്കുന്നതായും ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്കുന്ന തരത്തില്‍ നിയമത്തില്‍ പൊളിച്ചെഴുത്തു വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കത്വയിലെയും സമീപകാലത്തു കുട്ടികള്‍ക്കെതിരേ പീഡനങ്ങള്‍ നടന്ന സംഭവങ്ങളിലും ഞാന്‍ ആഴത്തില്‍ വേദനിക്കുന്നു. 12 വയസില്‍ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്കുന്ന തരത്തില്‍ പോക്സോ നിയമം പൊളിച്ചെഴുതാന്‍ ഞാനും മന്ത്രാലയവും ആലോചിക്കുന്നു- വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ മനേകാ ഗാന്ധി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരി 10നാണ് കത്വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മയക്കുമരുന്നു നല്കി ഉറക്കിയശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേര് ചേര്‍ന്നു ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
Discussion about this post