ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് തിരഞ്ഞെടുപ്പില്‍ മുന്‍ ഹിമാചല്‍പ്രദേശ് ഗവര്‍ണറും മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജുമായ വിഷ്ണു സദാശിവ് കോക്‌ജെ വിജയിച്ചു.
പ്രവീണ്‍ തൊഗാഡിയ പക്ഷത്തെ രാഘവ് റെഡ്ഡിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 192 വോട്ടുകള്‍ രേഖപ്പെടുത്തിയതില്‍ കോക്‌ജെയ്ക്കു 131 വോട്ടും റെഡ്ഡിക്കു 60 വോട്ടുകളുമാണ് ലഭിച്ചത്. അന്‍പത്തിരണ്ടു വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടാണു അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടന്നത്.
Discussion about this post