ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്‌കാരം. അംബേദ്ക്കര്‍ ജയന്തിയോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ് ദാനം.
അംബേദ്ക്കറുടെ തത്വങ്ങളും, ആശയങ്ങളും പ്രചരിപ്പിക്കാനായി രൂപീകരിച്ച അംബേദ്ക്കര്‍ മഹാസഭയാണ് അവാര്‍ഡ് സമ്മാനിച്ചത്. ദളിതര്‍ക്കെതിരെയുള്ള കേസുകളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കും വിധത്തില്‍ സംസ്ഥാനത്ത് 25 പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്ന് യോഗി ചടങ്ങില്‍ പറഞ്ഞു. ദളിത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌ക്കോളര്‍ഷിപ്പ് തുക 2250 ല്‍ നിന്നും 3000 രൂപയാക്കി ഉയര്‍ത്തിയതായും അദ്ദേഹം അറിയിച്ചു.
അംബേദ്ക്കറുമായി ബന്ധപ്പെട്ട അഞ്ച് സ്ഥലങ്ങളിലും ദളിതരുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കിയത് മോദി സര്‍ക്കാരാണെന്ന് യോഗി ഓര്‍മ്മിപ്പിച്ചു.













Discussion about this post