തിരുവനന്തപുരം: ഡോക്ടര്‍മാരോട് സര്‍ക്കാറിന് യുദ്ധപ്രഖ്യാപനം ഇല്ലെന്നും ഡോക്ടര്‍മാര്‍ ആരെയാണ് വെല്ലുവിളിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ചോദിച്ചു. ഡോക്ടര്‍മാരുടെ സേവനം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാകണമെന്നും രണ്ട് മണിമുതല്‍ ആറ് മണിവരെ ഡ്യൂട്ടിയാക്കിയത് ആരെയും ദ്രോഹിക്കാനല്ലെന്നും ആരോഗ്യമന്ത്രി. തെറ്റായ സമരത്തെ നേരിടുകയല്ലാതെ സര്‍ക്കാറിന്റെ മുന്നില്‍ വഴിയില്ല. ജനങ്ങള്‍ക്ക് സേവനം എത്തിക്കാന്‍ ബദല്‍ മാര്‍ഗ്ഗം തേടുമെന്നും മന്ത്രി. പ്രൊബേഷന്‍ ഉള്ളവരോട് ജോലിക്ക് ഹാജരാകന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉച്ചയോടെ കണക്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. പിഎസ്‌സിയോട് അടിയന്തരമായി ലിസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് അഭിമാന പദ്ധതിയാണെന്നും ആര്‍ദ്രം മിഷന്‍ പ്രതീക്ഷയും സ്വപ്നവുമാണെന്നും മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രി പ്രതികരിച്ചു.
Discussion about this post