ഗുരുവായൂര്‍: അന്നലക്ഷ്മി ഹാളില്‍ നടത്തുന്ന പ്രസാദ ഊട്ടിന് ഇനി മുതല്‍ അഹിന്ദുക്കള്‍ക്കും പ്രവേശിക്കാമെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പത്രക്കുറിപ്പില്‍ അറിയിച്ചു. ക്ഷേത്രത്തിനു പുറത്ത് സ്ഥിതിചെയ്യുന്ന അന്നലക്ഷ്മി ഹാളില്‍ ക്ഷേത്രാചാര മര്യാദ പാലിച്ച് പ്രവേശിക്കണമെന്ന വ്യവസ്ഥ വേണ്ടെന്നു വച്ചു.
കൂടാതെ പാന്റ്‌സും ഷര്‍ട്ടും ബനിയനും ചെരുപ്പും ധരിക്കുന്നതിനും വിലക്കില്ല, എന്നാല്‍ ലുങ്കി ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഒരേ സമയം 816 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ പ്രഭാത ഭക്ഷവും 10.30 മുതല്‍ 1.30 വരെയും രാത്രി അത്താഴ നിവേദ്യത്തിനു ശേഷവും പ്രസാദ ഊട്ടായി ഊണും വിളമ്പും.
Discussion about this post