തിരുവനന്തപുരം: സംസ്ഥാനത്ത് റിക്കാര്‍ഡ് നിലവാരത്തില്‍ പെട്രോള്‍, ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.47 രൂപയിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡീസല്‍ വിലയും സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്.
രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞവര്‍ഷം ജൂലൈ ഒന്നിനാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രതിദിനം മാറ്റാന്‍ ആരംഭിച്ചത്. യുപിഎ ഭരണകാലത്ത് കുറച്ച എക്‌സൈസ് തീരുവ പുനഃസ്ഥാപിച്ചതുമൂലം വില പഴയ റിക്കാര്‍ഡുകളെല്ലാം മറികടന്നു കുതിക്കുകയാണ്.
Discussion about this post