കൊല്ലം: കോവളത്ത് ബീച്ചിനു സമീപം ലാത്വിയന്‍ സ്വദേശി ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ആവര്‍ത്തിച്ച് സഹോദരി ഇലിസ. ലിഗ കൊല്ലപ്പെട്ടതു തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. സാഹചര്യ തെളിവുകളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിഷാദ രോഗത്തിന് അടിമ ആയിരുന്നെങ്കിലും ലിഗ ഒരിക്കലും ജീവനൊടുക്കില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് ഒരിക്കലും ലിഗയ്ക്ക് തനിയെ എത്താന്‍ സാധിക്കില്ല. ആരോ ഇവിടേക്ക് കൊണ്ടു വന്നതാകാം. മാത്രമല്ല മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ജാക്കറ്റും ലിഗയുടേതല്ലെന്നും ഇലിസ ആരോപിച്ചു.
ഐജിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണം സ്വാഗതം ചെയ്യുന്നു. ലിഗയെ കാണാതായ സമയത്ത് പോലീസില്‍ നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആവര്‍ത്തിക്കരുത്. കാണാതായ സമയത്ത് കൃത്യമായ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ഇലിസ പറഞ്ഞു.
Discussion about this post