മലപ്പുറം: ഹര്‍ത്താല്‍ ദിനത്തില്‍ കട ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായി. കോര്‍മന്‍ കടപ്പുറം വലിയതൊടി പറമ്പില്‍ അഫ്‌സാദ് (22), താനൂര്‍ പുതിയ കടപ്പുറം പക്കിചീന്റെ പുരയ്ക്കല്‍ റാസിഖ് (21), എടക്കടപ്പുറം മമ്മാലിന്റെ പുരയ്ക്കല്‍ ജുനൈദ് (24), ആല്‍ബസാര്‍ ചോയീന്റെ പുരയ്ക്കല്‍ നിയാസ് (20), പുത്തന്‍തെരു ചിറ്റകത്ത് സൈദ് അഫ്രീദി തങ്ങള്‍ (19),എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ്‌ചെയ്തു.
കെ. ആര്‍ ബേക്കറി എന്ന സ്ഥാപനം ആക്രമിച്ച് കൊള്ളയടിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. പൂട്ടുപൊളിച്ച് അകത്തുകടന്ന പ്രതികള്‍ സാധനങ്ങള്‍ നശിപ്പിക്കുന്നതിന്‍റെയും സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതിന്‍റെയും വീഡിയോദൃശ്യം ബേക്കറിയിലെ സി.സി.ടി.വിയില്‍ നിന്നാണ് ലഭിച്ചത്.
10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവരില്‍ ചുമത്തിയിട്ടുള്ളത്.
Discussion about this post