കൊല്ലം: ലിഗയുടെ മരണത്തില്‍ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. വിഷയം അഭിമാനപ്രശ്നം കൂടിയാണ് അതിനാല്‍ സമയം എടുത്തായാലും സത്യം കണ്ടെത്തും. ശാസ്ത്രീയമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. വളരെ സൂഷ്മമായി ഓരോ തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഇന്‍ക്വസ്റ്റ് നടപടികളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തലുകള്‍ തേടും. അന്വേഷണസംഘത്തെ ഐജി മനോജ് എബ്രഹാമാണ് നയിക്കുന്നതെന്നും ബെഹ്റ വ്യക്തമാക്കി.
Discussion about this post