കോട്ടയം: കളക്ടറേറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ച് കോടികളുടെ നഷ്ടം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച തീപിടിത്തം നിയന്ത്രണ വിധേയമായിട്ടില്ല. കോട്ടയത്തിനു പുറമെ ചങ്ങനാശേരി, പാന്പാടി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നീ ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള വണ്ടികള്‍ കൂടി തീയണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
കെ.കെ.റോഡില്‍ കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്ന് ബസേലിയസ് കോളജ് ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്. കളക്ടറേറ്റ് ജംഗ്ഷനിലെ പെട്രോള്‍ പന്പിന് എതിര്‍വശത്തുള്ള കണ്ടത്തില്‍ റസിഡന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന പേലസ് ഹൈപ്പര്‍മാര്‍ക്കറ്റിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് നിയന്ത്രിച്ചിട്ടുണ്ട്.
നാലു നിലയിലുള്ള കെട്ടിടത്തില്‍ രണ്ടാമത്തെ നിലയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. മുകളില്‍ തുണിക്കടയും അതിനു മുകളില്‍ ലോഡ്ജുമാണ്. തീപടര്‍ന്നയുടന്‍ ലോഡ്ജിലെ താമസക്കാരെ ഒഴിപ്പിച്ചു. മുപ്പത് ജീവനക്കാര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നുണ്ട്.
പാലാ പൈക സ്വദേശി ജോഷിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. നഷ്ടം അഞ്ചു കോടിയില്‍ അധികം വരുമെന്ന് ഉടമ പറഞ്ഞു. തീപിടിച്ചത് എങ്ങനെയെന്ന അറിയില്ലെന്നും ഉടമ പറഞ്ഞു. രാവിലെ എട്ടുമണിക്ക് തുറക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് രാത്രി 11 നാണ് അടയ്ക്കുന്നത്. ഞായറാഴ്ചയും പ്രവര്‍ത്തനമുണ്ടായിരുന്നു.
Discussion about this post