തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 102 പേര്‍ക്കെതിരെ കേസെടുത്തു. പാക്കറ്റുകളില്‍ പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് അനുസരിച്ച് പ്രഖ്യാപനം രേഖപ്പെടുത്താത്തതിന് 25 കേസുകളും പാക്കറ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ അധിക വില ഈടാക്കിയതിന് രണ്ട് കേസും നിശ്ചിത അളവില്‍/തൂക്കത്തില്‍ കുറച്ച് വില്പന നടത്തിയതിന് 16 കേസമെടുത്തു. മുദ്ര ചെയ്യാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചത് ഉള്‍പ്പെടെ ലീഗല്‍ മെട്രോളജി ആക്ടിന്റെ ലംഘനങ്ങള്‍ക്ക് 18 കേസുകളും രജിസ്റ്റര്‍ ചെയ്തു. 19 കേസുകളില്‍ നിന്ന് 71,000 രൂപ പിഴ ഈടാക്കി. മറ്റുള്ളവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഭക്ഷ്യ മന്ത്രി പി. തിലോത്തമന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തിയത്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍ അറിയിച്ചു. പരിശോധനകള്‍ക്ക് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Discussion about this post