ഒഡീഷ: കേന്ത്രാപാരയിലെ മാ പഞ്ചുബറാഹി ക്ഷേത്രത്തനുള്ളില്‍ പുരുഷന്മാര്‍ പ്രവേശിച്ചു, നാനൂറ് വര്‍ഷത്തിനുശേഷം. സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭാരക്കൂടുതലുള്ള വിഗ്രഹങ്ങള്‍ പുതിയ ക്ഷേത്രത്തിലേക്ക് മാറ്റാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനാലാണ് പുരുഷന്‍മാരുടെ സഹായം തേടിയത്.
വിവാഹിതകളായ അഞ്ച് ദളിത്‌സ്ത്രീകള്‍ക്കാണ് ക്ഷേത്രത്തിന്‍റെ ചുമതല. ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ഗ്രാമത്തിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് അഞ്ച് വിഗ്രഹങ്ങളുള്ള ക്ഷേത്രവും മാറ്റാന്‍ തീരുമാനിച്ചത്. ഓരോ വിഗ്രഹത്തിനും ഒന്നര ടണ്‍ ഭാരമാണുള്ളത്.
Discussion about this post