തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിന്മേലുള്ള ദുരൂഹത തുടരുകയാണ്. ലിഗയുടെ മൃതദേഹം നേരത്തെ കണ്ടിരുന്നു എന്ന് സമീപവാസികളായ യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. പനത്തുറയിലെ കണ്ടല്‍കാടുകള്‍ക്കിടയില്‍ മൃതദേഹം നേരത്തെ തന്നെ കണ്ടിരുന്നതായാണ് ഇവര്‍ മൊഴി നല്‍കിയത്. സംഭവത്തില്‍ ഏഴ് യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
വിജനമായ പ്രദേശമാണെങ്കിലും നിരവധി ആളുകള്‍ മീന്‍ പിടിക്കാനും മറ്റുമായി ഇവിടെ എത്തുന്നതിനാല്‍, ആരെങ്കിലുമൊക്കെ നേരത്തെ തന്നെ മൃതദേഹം കണ്ടിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.
Discussion about this post