തിരുവനനന്തപുരം: കുട്ടികള്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്ന കുട്ടികളെ കൗസലിംഗിനും ഡീഅഡിക്ഷനും വിധേയമാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനായി പൊലീസ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹായം തേടേണ്ടതാണ്. ഇക്കാര്യം ഉറപ്പുവരുത്തി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായതായി ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. കുട്ടികള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വെറുതെ താക്കീത് ചെയ്ത് വിടുന്ന അവസ്ഥ മാറേണ്ടതുണ്ട്. ഉപദേശിച്ചു വിടുന്നതു കൊണ്ട് ഇത്തരം കുട്ടികള്‍ക്ക് ഒരു മാറ്റവും ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അവര്‍ക്ക് കൗസലിംഗ്, ഡീ-അഡിക്ഷന്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ പൊലീസ് ചെയ്തുകൊടുക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേണ്ട ശ്രദ്ധയും പരിചരണവും ജില്ല ശിശു സംരക്ഷണ യൂണിറ്റ് വഴി നല്‍കുകയും ചെയ്യേണ്ടതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
Discussion about this post