ന്യൂഡല്‍ഹി: തീരദേശ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇളവ് വരുത്തിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തില്‍ വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തീരദേശത്തിന് 200 മീറ്ററിനുള്ളില്‍ നിര്‍മാണം പാടില്ലെന്ന വ്യവസ്ഥ 50 മീറ്ററായി ചുരുക്കിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. വിനോദ സഞ്ചാര മേഖലയെ കൂടി കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം. നിലവില്‍ തുടരുന്ന നിര്‍മാണങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട്.
തീരദേശത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ഇവിടങ്ങളിലെ 30 ശതമാനം പ്രദേശത്ത് മാത്രമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നിബന്ധനകള്‍ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ നിര്‍മിക്കാമെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.
Discussion about this post