ന്യൂഡല്‍ഹി: ആലപ്പുഴയിലെ കുട്ടംപേരൂര്‍ പുഴയെ പുതുജീവന്‍നല്‍കിയ നാട്ടുകാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭിനന്ദനം. മന്‍ കി ബാത്തിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഒഴുക്കു തടസപ്പെട്ടു കിടന്ന പുഴയെ വൃത്തിയാക്കിയത് മാതൃകാപരമെന്നും അതിനായി മുന്‍കൈയെടുത്ത പ്രദേശവാസികള്‍ നാടിന് മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാലിന്യം നിറഞ്ഞ് ഒഴുക്കില്ലാതെ കിടന്ന പുഴയ്ക്ക് വീണ്ടും ജീവന്‍ നല്‍കിയത് ബുധനൂര്‍ ഗ്രാമ പഞ്ചായത്തിലാണ്. എഴുന്നുറിലധികം വരുന്ന പ്രദേശവാസികള്‍ ചേര്‍ന്ന് നദിയിലെ മാലിന്യം നീക്കം ചെയത് തടസപ്പെട്ടിരുന്ന ഒഴുക്കിനെ വീണ്ടും സജീവമാക്കി.
മഹാത്മാ ഗാന്ധി നാഷണല്‍ റൂറള്‍ എപ്ലോയിമെന്റ് ഗ്യാരന്റി ആക്ടിനു കീഴിലാണ് പുഴയെ രക്ഷിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്.
Discussion about this post