കുമളി: ചിത്രാപൗര്‍ണമി ദിനത്തില്‍ കണ്ണകി ദേവീദര്‍ശനത്തിനായ ആയിരക്കണക്കിന് ഭക്തജനങ്ങളെത്തി. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി എത്തിയ ഭക്തര്‍ പൊങ്കാല സമര്‍പ്പണവും നടത്തിയാണ് മടങ്ങിയത്.
രാവിലെ ആറ് മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള ഭക്തജനങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മംഗളദേവി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി കടത്തിവിട്ടത്. കേരളത്തിന്റെ വകയായുള്ള ക്ഷേത്രത്തില്‍ തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു പൂജാ ചടങ്ങുകള്‍.
ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയാല്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ കേരള തമിഴ്നാട് സര്‍ക്കാരുകള്‍ സംയുക്തമായാണ് ഉത്സവം കൊണ്ടാടുന്നത്. വനത്തിനുള്ളില്‍ നടക്കുന്ന തീര്‍ത്ഥാടനത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
Discussion about this post