ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ സമഗ്ര പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ രണ്ട് ആഴ്ചത്തെ സമയം ആവശ്യപ്പെട്ടു. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പിലാക്കാത്തതിനു കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച സുപ്രീംകോടതി മേയ് മൂന്നിനകം സമഗ്ര പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് രണ്ട് ആഴ്ചത്തെ സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post