തിരുവനന്തപുരം: വിദേശവനിതയുടെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റു ചെയ്തു. കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊലപാതകം, മാനഭംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു.
വിദേശ വനിതയെ മാര്‍ച്ച് 14നാണ് പ്രതികള്‍ ചേര്‍ന്നു കൊലപ്പെടുത്തിയത്. ഇരയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം ഇന്ന് രാവിലെ പോലീസിനു ലഭിച്ചിരുന്നു. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ മുടികള്‍ പ്രതികളുടേതെന്നും തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് രേഖപ്പെടുത്തയത്.
ഉദയന്‍ ഗൈഡാണെന്നും ഇയാളാണ് ഇരയെ വാഴമുട്ടത്തു കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. ഉമേഷാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു നേരത്തെ ലഭിച്ചിരുന്നു.
ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പറഞ്ഞാണ് ഇവര്‍ ഇരയെ സമീപിച്ചത്. കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്താണ് ഇവര്‍ വിദേശവനിതയെ വാഴമുട്ടത്ത് കൊണ്ടുവന്നതെന്നും കോവളം ഗ്രോവ് ബിച്ചിന് മുന്നില്‍നിന്ന് പനത്തുറ അന്പലം വരെ ഇവര്‍ ഒറ്റയ്ക്കാണെത്തിയതെന്ന് പോലീസ് പറഞ്ഞു
Discussion about this post