അഹമ്മദബാദ്: അഹമ്മദബാദ് ഐഎസ്ആര്‍ഒ ക്യാമ്പസിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്‍ററില്‍ അഗ്‌നിബാധ. തീപിടിത്തത്തില്‍ ക്രിട്ടിക്കല്‍ സ്‌പേസ് ലബോറട്ടറി പൂര്‍ണമായും കത്തിനശിച്ചു. 25 അഗ്‌നിശമന യൂണിറ്റുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിബാധയുണ്ടായ സമയത്ത് നാല്‍പ്പതോളം ശാസ്ത്രജ്ഞര്‍ സെന്ററിലുണ്ടായിരുന്നു. ഇവരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.
പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് കണ്ടെത്തല്‍. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടിമറി ശ്രമമുണ്ടോ എന്നും അന്വേഷിക്കും.
Discussion about this post