ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍.വിജയകുമാര്‍(59) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയ സ്തംഭനം മൂലമാണ് അന്ത്യം. വ്യാഴാഴ്ച പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
1990ലാണ് സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ വിജയകുമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ജയനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം രണ്ട് തവണ ജയിച്ച് നിയമസഭയിലെത്തി. പാര്‍ട്ടിയുടെ ബംഗളൂരു സിറ്റി ജനറല്‍ സെക്രട്ടറി പദവി 12 വര്‍ഷത്തോളം അദ്ദേഹം വഹിച്ചിരുന്നു.
Discussion about this post